ഗുരുദേവഗിരി തീർഥാടന രജത ജൂബിലി ആഘോഷം

പതാക യാത്രയും പഞ്ചലോഹ വിഗ്രഹവും വ്യാഴാഴ്ച ഗുരുദേവഗിരിയിൽ എത്തും
gurudewagiri pilgrimage silver jubilee

ഗുരുദേവഗിരി തീർഥാടന രജത ജൂബിലി ആഘോഷം

Updated on

നവി മുംബൈ: ഗുരുദേവഗിരി തീർഥാടന മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗുരുദേവഗിരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വ്യാഴാഴ്ച രാവിലെ 6 നു താരാപ്പൂർ ഗുരുമന്ദിരത്തിൽനിന്നും ആരംഭിച്ചു വീരാർ, നല്ലസോപ്പാറ, വസായ്, മീരാറോഡ്, ഗോഡ്ബന്ധർറോഡ്, കൽവ, ഐരോളി, വാശി എന്നീ ഗുരുസെന്‍ററുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകീട്ട് 7 നു ഗുരുദേവഗിരിയിൽ എത്തിച്ചേരും.

സമിതി സോണൽ സെക്രട്ടറിമാരായ പി. ഹരീന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ, എൻ. പി. മോഹനൻ എന്നിവരാണ് ഘോഷയാത്ര നയിക്കുന്നത്.

ശ്രീനാരായണ ഗുരുദേവന്‍റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വ്യാഴാഴ്ച വൈകീട്ട് 5 നു സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ നിന്നും പുറപ്പെട്ട് 7 നു ഗുരുദേവഗിരിയിൽ എത്തിച്ചേരും. സോണൽ സെക്രട്ടറി കെ. മോഹൻദാസ്, പി. ജി. ശശാങ്കൻ എന്നിവർ നയിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com