

പ്രിയപ്പെട്ട മുംബൈ പ്രകാശനം സെപ്റ്റംബര്‍ 20ന്
മുംബൈ: മുന്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ വെള്ളോടി ബാലചന്ദ്രന്‍ രചിച്ച 'എന്നും പ്രിയപ്പെട്ട മുംബൈ' എന്ന ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തക പ്രകാശനം 2026 സെപ്റ്റംബര്‍ 20 ഞായറാഴ്ച നടക്കും. മാട്ടുംഗയിലെ കേരള ഭവനത്തില്‍ വെച്ച് വൈകുന്നേരം 5 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രമുഖ സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
മധു നമ്പ്യാര്‍ പ്രാര്‍ത്ഥനാ ഗാനവും ഐശ്വര്യ പ്രാര്‍ത്ഥനാ നൃത്തവും അവതരിപ്പിക്കും. തുടര്‍ന്ന് കണ്‍വീനര്‍ മധു നമ്പ്യാര്‍ സ്വാഗതം ആശംസിക്കും. മുന്‍സിപ്പല്‍ കോര്‍പ്പറേറ്റര്‍ ടി. ജഗദീഷ് മുഖ്യാതിഥിയായാകും.
നോവലിസ്റ്റ് സി. പി. കൃഷ്ണകുമാര്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. ബോംബെ കേരളീയ സമാജം സെക്രട്ടറിയും വിശാലകേരളം പത്രാധിപരുമായ എ. ആര്‍. ദേവദാസ് ആദ്യ പ്രതി ഏറ്റുവാങ്ങും. മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായ കെ. രാജന്‍ പുസ്തക പരിചയം നടത്തും. ഇന്ത്യാ ടുഡേ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം. ജി. അരുണ്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും