നിയമസഭാ കൗണ്‍സിലേക്ക് എതിരില്ലാതെ 9 പേര്‍

കോണ്‍ഗ്രസ് പിന്തുണ ശിവസേന ഉദ്ധവ് വിഭാഗത്തിന്
9 people elected unopposed to Legislative Council

നിയമസഭാ കൗണ്‍സിലേക്ക് എതിരില്ലാതെ 9 പേര്‍

Updated on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരം ഒഴിവായി. ആകെയുള്ള ഒന്‍പത് സീറ്റുകളിലേക്ക് പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ മാത്രം പത്രിക നല്‍കി. മറ്റാരും പത്രിക നല്‍കിയില്ല.

ബി.ജെ.പി.യില്‍നിന്ന് പ്രമോദ് ജാതര്‍, സുനില്‍ വിനായക് കര്‍ജത്കര്‍, മാധവി നായിക്, സഞ്ജയ് നാഥുജി ഭെന്‍ഡൈ, വിവേക് ദാദാകോല്‍ഹെ, പ്രദ്ന്യ രാജിവ് സതവ് എന്നിവരും ശിവസേനയില്‍നിന്ന് ഡോ. നീലം ഗോരെ, മുന്‍ എം.എല്‍.എ. ബച്ചുകടു, അജിത്പവാര്‍ വിഭാഗം എന്‍.സി.പി.യില്‍നിന്ന് സീഷാന്‍സിദ്ദിഖി, പ്രതിപക്ഷസഖ്യമായ മഹാവികാസ്അഘാഡിയില്‍നിന്ന് ഉദ്ധവ് വിഭാഗം നേതാവ് അംബദാസ്ദന്‍വെയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കോണ്‍ഗ്രസ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ദന്‍വേയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com