കേരളീയം 2026 നവംബര്‍ ഒന്നിന്

പ്രവേശനത്തിന് പാസ് ഉണ്ടായിരിക്കുന്നതാണ്
Malayalam Language Promotion Association is organizing diverse celebrations

കേരളീയം 2026 നവംബര്‍ ഒന്നിന്

Updated on

മുംബൈ: കേരളപ്പിറവി ദിനമായ നവംബര്‍ 1ന് മലയാള ഭാഷയുടെയും സംസ്‌കാരത്തിന്‍റെയും വൈവിധ്യമാര്‍ന്ന ആഘോഷവുമായി മലയാള ഭാഷാ പ്രചാരണ സംഘം, മീരാ ഭയന്ദര്‍ മേഖല കമ്മിറ്റി ''കേരളീയം 2026'' സംഘടിപ്പിക്കുന്നു.

മീരാ റോഡ് ഗാനസാമ്രാഗ്‌ന്യ ലതാ മങ്കേഷ്‌കര്‍ ഹാളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന പരിപാടിയില്‍ സംഗീതം, നൃത്തം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും.

ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ശ്രദ്ധേയനായ ദില്‍രാജ് ഗോപിയുടെ നേതൃത്വത്തിലുള്ള മ്യൂസിക്കല്‍ ബാന്‍ഡിന്റെ സംഗീതാവതരണമാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

സിനിമാറ്റിക് ഡാന്‍സും കുഞ്ഞിമൂസ ഗുരുക്കളുടെ നേതൃത്വത്തിലുള്ള വില്ല്യാപ്പിള്ളി കളരി സംഘത്തിന്‍റെ കളരിപ്പയറ്റ് പ്രദര്‍ശനവും നടക്കും. സജി ഐ.പി. രക്ഷാധികാരിയും, പ്രവീണ്‍ നായര്‍ ചെയര്‍മാനും, കുഞ്ഞികൃഷ്ണന്‍ കെ.വി. ജനറല്‍ കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

logo
Metro Vaartha
www.metrovaartha.com