തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രമക്കേട്: പരാതിയില്‍ അന്വേഷണം

താനെയില്‍ മാത്രം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് 5 പേര്‍

Investigation into complaints of irregularities in local elections

തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന പരാതിയില്‍ അന്വേഷണം

Representative image
Updated on

മുംബൈ: മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ച സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ (എസ്ഇസി) ഭരണകക്ഷികളുടെ സ്ഥാനാര്‍ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടി.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ എതിരാളികള്‍ക്കെതിരേ എന്തെങ്കിലും സമ്മര്‍ദം ചെലുത്തിയിട്ടുണ്ടോ, പ്രലോഭിപ്പിച്ചിട്ടുണ്ടോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മാത്രം എതതിരില്ലാതെ 5 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. മിക്കയിടങ്ങളിലും മഹായുതി സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com