ധര്‍മേന്ദ്ര പ്രധാന്‍റെ രാജി പ്രതിപക്ഷം ആഘോഷിക്കേണ്ടതില്ലെന്ന് ഹരികുമാര്‍ മേനോന്‍

ഉത്തരവാദിത്തമുള്ള ഭരണത്തിന്‍റെ ഉദാഹരണമാണിത്
Harikumar Menon says the opposition need not celebrate Dharmendra Pradhan's resignation.

ധര്‍മേന്ദ്ര പ്രധാന്‍

Updated on

മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി പ്രതിപക്ഷം ആഘോഷിക്കേണ്ട വിഷയമല്ലെന്നും, മറിച്ച് ഉത്തരവാദിത്വമുള്ള ഭരണത്തിന്റെ ഉദാഹരണമായി കാണണമെന്നും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് ഹരികുമാര്‍ മേനോന്‍ പറഞ്ഞു.പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ഒരു കേന്ദ്രമന്ത്രി രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമായ സംഭവമാണെന്ന് ഹരികുമാര്‍ മേനോന്‍ പറഞ്ഞു.

ജനങ്ങളോടും രാജ്യത്തോടുമുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വബോധത്തിന്റെ സന്ദേശമായാണ് ഈ നടപടിയെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ഈ സംഭവത്തെപ്പോലും രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമാക്കി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍, പരീക്ഷാ സംവിധാനത്തിലെ സുതാര്യത എന്നിവ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടത്തുന്നതിന് പകരം കേന്ദ്രസര്‍ക്കാരിനെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com