ഫഡ്‌നാവിസ് രാജിവയ്ക്കണമെന്ന് ഹര്‍ഷവര്‍ധന്‍ സപ്കല്‍

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയ സര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്ന് എംപിസിസി അധ്യക്ഷന്‍
Harsh Vardhan demands Fadnavis' resignation
ദേവേന്ദ്ര ഫഡ്‌നാവിസ്
Updated on

മുംബൈ: ചന്ദ്രാപുര്‍ ജില്ലയിലെ രാജുറ നിയമസഭാ മണ്ഡലത്തിലെ വോട്ടുമോഷണം രാഹുല്‍ഗാന്ധി തുറന്നുകാട്ടിയതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍.

രാജുറയില്‍ 6,850 വോട്ടുകള്‍ കൃത്രിമം നടത്തിയെന്നും ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംസ്ഥാന പൊലീസ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ മഹാരാഷ്ട്ര സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ലെന്ന് സപ്കല്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ഗാന്ധി ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നാണ് ബിജെപിയുടെ വാദം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com