വഴിയരികിൽ തലയില്ലാത്ത നിലയിൽ യുവാവിന്‍റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്

പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്
Headless body of young man found on roadside

വഴിയരികിൽ തലയില്ലാത്ത നിലയിൽ യുവാവിന്‍റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്

Updated on

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് തലയില്ലാത്ത നിലയിൽ മൃതദേഹം അംബർനാഥ് പ്രദേശത്തെ നളിംബി ഗ്രാമത്തിൽ‌ കണ്ടെത്തിയത്.

പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ തന്നെ സ്ഥലത്തെത്തിയ പൊലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

25 നും 35 നും ഇടയിലുള്ള ആളാണ് മരിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com