
മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത
മുംബൈ: മുംബൈയിൽ ഞായറാഴ്ച കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്‍റെ മുന്നിയിപ്പ്. ഞായറാഴ്ച (സെപ്റ്റംബർ 14) മുംബൈയിലെ താപനില 25 ഡിഗ്രീ സെൽഷ്യസ് വരെ കുറയാൻ സാധ്യതയുള്ളതായി ഐഎംഡി മുന്നറിയിപ്പ് നൽകി.
അടുത്ത 7 മണിക്കൂറിൽ കനത്ത മഴയും കടലിൽ ഉയർന്ന തിരമാലയും ഉണ്ടാകാൻ സാധ്യതയുള്ളതായി ബിഎംസി തീരദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാവിലെ വരെ റായ്ഗഡ് ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ആഴ്ചയിൽ മുംബൈയിൽ മഴ തുടർന്നേക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് കനത്ത മഴയ്ക്ക സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ ശക്തി കുറഞ്ഞ മഴ പെയ്തേക്കും. റോഡിൽ വെള്ളക്കെട്ടുണ്ടാകാനും ഗതാഗതം സ്തംഭിക്കാനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.