മഴക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം ഷിൻഡെയും പവാറും

കരസേനയിലെയും നാവിക സേനയിലെയും ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും ഒറ്റപ്പെട്ടവരെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്യാൻ കഴിയുമോയെന്ന് പരിശോധിക്കാൻ നിർദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു
heavy rain at mumbai updates
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ഉപ മുഖ്യമന്ത്രി അജിത് പവാറിനും
Updated on

മുംബൈ: മഹാരാഷ്ട്രയിലെ മഴക്കെടുതി ആയിരങ്ങളെയാണ് പേരെയാണ് ബാധിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി അജിത് പവാറുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കുന്നത്. സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അഭ്യർഥിച്ചിരുന്നു.സംസ്ഥാനത്ത് തുടർച്ചയായി അതിശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ, കരസേന, നാവികസേന, പൊലീസ്, അഗ്നിശമന സേന, ആരോഗ്യ വകുപ്പ് എന്നിവ തമ്മിലുള്ള പരസ്പരഏകോപനം നിലനിർത്താനും ഷിൻഡെ നിർദേശിച്ചു. എല്ലാ സംവിധാനങ്ങളും ഒരു ടീമായി പ്രവർത്തിക്കാൻ നിർദേശിച്ചതായും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആളുകൾക്ക് ഭക്ഷണപ്പൊതികളും മരുന്നും കുടിവെള്ളവും നൽകാനും നിർദേശിച്ചതായും ഷിൻഡെ മാധ്യമങ്ങളെ അറിയിച്ചു. പൂനെ, റായ്ഗഡ്, മുംബൈ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയുടെ കളക്ടറുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണത്തിന്‍റെ എല്ലാ സംവിധാനങ്ങളും കഠിനമായി പ്രവർത്തിക്കുന്നു.

കരസേനയിലെയും നാവിക സേനയിലെയും ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും ഒറ്റപ്പെട്ടവരെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്യാൻ കഴിയുമോയെന്ന് പരിശോധിക്കാൻ നിർദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ, പൂനെ ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മഴയും വെള്ളപ്പൊക്കവും മന്ത്രാലയയിലെ കൺട്രോൾ റൂമിൽ നിന്ന് അജിത് പവാർ അവലോകനം ചെയ്തു. മറ്റെല്ലാ മന്ത്രാലയ യോഗങ്ങളും റദ്ദാക്കി അദ്ദേഹം പൂനെയിലേക്ക് പുറപ്പെട്ടു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത്, നദി, തോടുകൾ, കനാൽ, അണക്കെട്ട്, വെള്ളച്ചാട്ടം, മലയോര പ്രദേശങ്ങൾ എന്നിവയ്ക്ക് സമീപം സന്ദർശിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

ജലനിരപ്പ് പൊടുന്നനെ ഉയരാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഭൂമിയും വഴുവഴുപ്പുള്ളതായി മാറുന്നു, മലയോര മേഖലകളിൽ മണ്ണിടിച്ചിലിനുള്ള സാധ്യത കൂടുതലാണ്, അതിനാൽ ആളുകൾ അത്തരം പ്രദേശങ്ങളിൽ പോകുന്നത് ഒഴിവാക്കണം." പവാർ പറഞ്ഞു.

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥലങ്ങളിൽ അഭയം പ്രാപിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജനങ്ങൾ പ്രാദേശിക ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഉപ മുഖ്യമന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com