മുംബൈയില്‍ കനത്ത മഴ, ജൂണ്‍ മാസം മാത്രം 18 മരണം

റായ്ഗഡില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട്
Heavy rains in Mumbai, 18 deaths in June alone
മുംബൈയിൽ കനത്ത മഴ
Updated on

മുംബൈ: മുംബൈയില്‍ തിങ്കളാഴ്ച പെയത് കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൊങ്കണിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 18 പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറായി മുംബൈ നഗരത്തില്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈയിലും സമീപ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഗതാഗതക്കുരുക്കും സബര്‍ബന്‍ ട്രെയിന്‍, മെട്രൊ റെയില്‍ സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്.

അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളില്‍ റായ്ഗഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും പൂനെ, സത്താറ ജില്ലകളിലും അതിശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ടും മുംബൈ, താനെ, പാല്‍ഘര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടും പുറപ്പെടുവിച്ചു. 21 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ലോണാവാലയിലെ ഭൂഷി അണക്കെട്ട് ഈ വര്‍ഷം പതിവിലും നേരത്തെ നിറഞ്ഞൊഴുകാന്‍ തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോണാവാലയില്‍ 143 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇതുവരെ, ഈ മണ്‍സൂണില്‍ 791 മില്ലിമീറ്റര്‍ മഴ ലഭിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വെറും 303 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com