
ആധാര്‍ സേവനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക്
മുംബൈ : ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആധാര്‍ കാര്‍ഡ് സേവനങ്ങള്‍ക്കായുള്ള ഹെല്‍പ്പ് ഡെസ്‌ക് (പുതിയ കാര്‍ഡ് / ബയോമാട്രിക്‌സ് / അപ്‌ഡേഷന്‍ / തിരുത്തല്‍ ) സംഘടിപ്പിക്കുന്നു.
ഡോംബിവലി ഈസ്റ്റിലുള്ള സംഘടനയുടെ ഓഫീസില്‍ ജൂലൈ 21, 22,23 തീയ്യതികളില്‍ സേവനം ലഭ്യമായിരിക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.00 മണിവരെയാണ് സമയം. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍ അറിയിച്ചു.