വിവിപാറ്റ്: തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് ഹൈക്കോടതി

നടപടി കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ തുടര്‍ന്ന്

High Court issues notice to Election Commission
വിവിപാറ്റ് മെഷീൻ

file image

Updated on

നാഗ്പുര്‍ : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിവിപാറ്റുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു.

ജസ്റ്റിസ് അനില്‍ കിലോര്‍ അധ്യക്ഷനായ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മറുപടി തേടിയത്. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ മെഷീന്‍ (വിവിപിഎടി) അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫുല്ല ഗുഡാദെ, അഭിഭാഷകരായ പവന്‍ ദഹത്, നിഹാല്‍ സിങ് റാത്തോഡ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com