കുംഭ മേളയ്ക്കായി 1800 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

സന്ന്യാസിമാര്‍ക്ക് താമസസൗകര്യം ഒരുക്കാനാണ് മരം മുറിക്കാന്‍ തീരുമാനിച്ചത്.
High Court stays order to cut 1800 trees for Kumbh Mela

കുംഭ മേളയ്ക്കായി 1800 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

Updated on

മുംബൈ: കുംഭമേളയ്ക്കായി നാസിക് തപോവന്‍ പ്രദേശത്തെ മരങ്ങള്‍ മുറിക്കാനുള്ള നീക്കത്തിന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ. 2027-ല്‍ നടക്കാനിരിക്കുന്ന കുംഭമേളയ്ക്ക് സൗകര്യമൊരുക്കാനായാണ് 1800 മരങ്ങള്‍ മുറിക്കാന്‍ നീക്കം നടന്നത്.

പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും എതിര്‍പ്പുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചെങ്കിലും മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു മരവും മുറിക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

കുംഭമേളയ്ക്ക് എത്തുന്ന സന്ന്യാസിമാര്‍ക്ക് താമസിക്കാനുള്ള സാധുഗ്രാം നിര്‍മാണത്തിനാണ് മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com