ഹിജാബ് നിരോധനം യൂണിഫോമിന്‍റെ ഭാഗം: മുംബൈ കോളെജ്

മുസ്‌ലിംകൾക്കെതിരായ നടപടിയല്ലെന്നും കോളെജ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു
Hijab ban part of uniform, Mumbai College
ഹിജാബ് നിരോധനം യൂണിഫോമിന്‍റെ ഭാഗം: മുംബൈ കോളെജ്Representative image
Updated on

മുംബൈ: ക്യാംപസിൽ ഹിജാബും ബുർഖയും ഉൾപ്പെടെയുള്ളവ നിരോധിച്ചത് യൂണിഫോമിന്‍റെ ഭാഗമായാണെന്നു മുംബൈ കോളെജ്. ഇതു മുസ്‌ലിംകൾക്കെതിരായ നടപടിയല്ലെന്നും കോളെജ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

മുംബൈ ചെംബൂർ ട്രോംബെ എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള എൻ.ജി. ആചാര്യ ആൻഡ് ഡി.കെ. മറാഠ കോളെജിൽ ഹിജാബും ബുർഖയും തൊപ്പിയും കഴുത്ത് മറയ്ക്കുന്ന ആവരണങ്ങളുമടക്കം നിരോധിച്ചതിനെതിരേ ഒമ്പതു വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണു വിശദീകരണം.

കോളെജ് അധികൃതരുടെ നടപടി മൗലികാവകാശത്തിനും സ്വകാര്യതയ്ക്കും വസ്ത്രസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്നാണ് രണ്ട്, മൂന്ന് വർഷ ബിരുദ വിദ്യാർഥികളായ പരാതിക്കാരുടെ വാദം.

ഇസ്‌ലാം വിശ്വാസപ്രകാരം ഹിജാബ് നിർബന്ധമാണെന്നും ഇവർ പറഞ്ഞു.

എന്നാൽ, കോളെജ് ക്യാംപസിനുള്ളിൽ യൂണിഫോം ഡ്രസ് കോഡുണ്ടെന്നും ഇതിന്‍റെ ഭാഗമായാണു നിയന്ത്രണമെന്നും അധികൃതർ പറഞ്ഞു. കേസിൽ വാദം കേട്ട കോടതി വിധി പറയാൻ 26ലേക്കു മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com