ഹിൽ ഗാർഡൻ അയപ്പഭക്തസംഘത്തിന്‍റെ പുതുവർഷ ആഘോഷം വൃദ്ധസദനത്തിൽ

തലോജയിലുള്ള പരം ശാന്തിദാം വൃദ്ധാശ്രമത്തോടൊപ്പമാണ് പുതുവർഷാഘോഷം നടന്നത്
ഹിൽ ഗാർഡൻ അയപ്പഭക്തസംഘത്തിന്‍റെ പുതുവർഷ ആഘോഷം വൃദ്ധസദനത്തിൽ

മുംബൈ: താനെയിലുള്ള ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം എല്ലാ വർഷത്തെയും പോലെ ഈ വർഷവും തലോജയിലുള്ള പരം ശാന്തിദാം വൃദ്ധാശ്രമത്തോടൊപ്പം പുതുവർഷം ആഘോഷിച്ചു.

അന്തേവാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്ത് കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചതോടൊപ്പം അവർക്കാവശ്യമായ കമ്പിളിപുതപ്പ്, തലയിണകവറുകൾ, തോർത്ത്‌, സോപ്പ്, സോപ്പൂപ്പൊടി, ബ്രഷ്, പേസ്റ്റ്, മാസ്ക്ക്, കലണ്ടർ എന്നിവ അടങ്ങിയ കിറ്റും നൽകിയിരുന്നു. കൂടാതെ അന്തേവാസികൾക്ക് സദ്യയും നൽകിയാണ് പ്രവർത്തകർ അവിടെ നിന്നും തിരിച്ചത്.

ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന് നാനാതുറകളിൽ നിന്നും സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള അപേക്ഷകൾ ലഭിക്കാറുണ്ടെന്നും, തങ്ങളാൾ കഴിയുന്ന രീതിയിൽ സഹായങ്ങൾ നൽകുവാൻ ശ്രമിക്കുന്നുണ്ടെന്നും ശശികുമാർ നായർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com