ഹില്‍ഗാര്‍ഡന്‍ അയ്യപ്പഭക്ത സംഘം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് 15ാം വര്‍ഷം
Hilgarden Ayappabhakta Sangha distributed study materials

ഹില്‍ഗാര്‍ഡന്‍ അയ്യപ്പഭക്ത സംഘം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Updated on

മുംബൈ: താനെ ഹില്‍ഗാര്‍ഡന്‍ അയ്യപ്പഭക്തസംഘം ആദിവാസിമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങ വിതരണം ചെയ്തു. സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്കിന്‍റെ മലയോരപ്രദേശത്തുള്ള ആദിവാസിമേഖലയിലെ കുട്ടികള്‍ക്കാണ് സംഘടന സഹായമെത്തിച്ചത്.

തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷമാണ് സംഘടന കുട്ടികൾക്ക് സഹായമെത്തിക്കുന്നത്. ഫെഡറല്‍ ബാങ്ക് മാന്‍പാട ബ്രാഞ്ച് ചീഫ് മാനേജര്‍ രുചിതാ മനെതി, അയ്യപ്പഭക്ത സംഘത്തില്‍ നിന്നും കെ.ജി. കുട്ടി, ശശികുമാര്‍ നായര്‍, രമേശ്ഗോപാലന്‍, ഡോ. ശോഭനാനായര്‍ എന്നിവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com