അശരണർക്ക് സഹായ ഹസ്തവുമായി വീണ്ടും താനെ ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം

ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം. പല ആഘോഷിങ്ങളും വൃദ്ധസദനങ്ങളിലാണ് സംഘടന ആഘോഷിക്കാറുള്ളത്
അശരണർക്ക് സഹായ ഹസ്തവുമായി വീണ്ടും താനെ ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം

താനെ: ആശരണർക്ക് സഹായ ഹസ്തവുമായി വീണ്ടും താനെ ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന സംഘടനയാണ്

ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം. പല ആഘോഷിങ്ങളും വൃദ്ധസദനങ്ങളിലാണ് സംഘടന ആഘോഷിക്കാറുള്ളത്.

ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘത്തിലെ അഗംങ്ങൾ തലോജയിലുള്ള പരം ശാന്തി ധാം വൃദ്ധസദനം ഇന്ന് സന്ദർശിക്കുകയും അവർക്ക് ആരോഗ്യ പരിശോധന ഉപകരണങ്ങൾ അടങ്ങുന്ന ഒരു കിറ്റ് നൽകുകയും ചെയ്തു. ഡിജിറ്റൽ രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഉപകരണം, രക്തത്തിലെ ഷുഗറിന്റെ അളവ് എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങളോടൊപ്പം, ഷുഗർ അറിയുവാനുള്ള സ്ട്രിപ്പ്, നീഡിൽസ്, പൾസ്‌ ഓക്സി മീറ്റർ എന്നീ ഉപകരണങ്ങൾ അടങ്ങുന്ന കിറ്റ് ആണ് ഇന്ന് നൽകിയത്.

സംഘടനക്ക് സഹായം വേണ്ടുന്നവർക്കിടയിൽ തന്നെ എത്തിക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്,അത് ഇനിയും തുടരുമെന്നും സെക്രട്ടറി ശശികുമാർ നായർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com