

മോഹന്‍ജി
വസായ്: സനാതന ധര്‍മ്മ സഭയുടെ ആഭിമുഖ്യത്തിലുള്ള എട്ടാമത് ഹിന്ദു സമ്മേളനവും സത് സംഗവും ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വസായ് വെസ്റ്റിലുള്ള വിശ്വകര്‍മ്മ ഹാളില്‍ നടത്തും.സത് സംഗത്തില്‍ ബ്രഹ്‌മര്‍ഷി മോഹന്‍ജി വിശ്വ ഹിന്ദു പരിഷത് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ അനില്‍ വിളയില്‍ വിശ്വഹിന്ദു പരിഷത് പാല്‍ഘര്‍ വിഭാഗ് സെക്രട്ടറി മഹേഷ് മിസ്ത്രി കേന്ദ്ര മന്ത്രി ശ്രീപദ് നായിക് പാല്‍ഘര്‍ ലോകസഭാംഗം ഡോ: ഹേമന്ത് വിഷ്ണു സവ്ര തുടങ്ങിയവര്‍ പ്രസംഗിക്കും.
രാവിലെ ഒമ്പത് മണിക്ക് എത്തുന്ന വിശിഷ്ട വ്യക്തികളെ പൂര്‍ണ്ണകുംഭം താലപ്പൊലി നാദസ്വരം എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്കാനയിക്കും തുടര്‍ന്ന് വിവിധ ഹിന്ദു സംഘടന പ്രതിനിധികള്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും.
ഉച്ചയ്ക്ക് മഹാപ്രസാദത്തോടെ പരിപാടികള്‍ സമാപിക്കുമെന്ന് സംഘാടകന്‍ കെ.ബി ഉത്തം കുമാര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 9323528197