എസ്എന്‍ഡിപി യോഗം കല്യാണ്‍ ഈസ്റ്റ് ശാഖ കുടുംബസംഗമം നടത്തി

കായികമത്സരങ്ങളും നടത്തി
The Kalyan East branch of the SNDP Yogam held a family get-together.

എസ്എന്‍ഡിപി യോഗം കല്യാണ്‍ ഈസ്റ്റ് ശാഖ കുടുംബസംഗമം

Updated on: 

താനെ: എസ്എന്‍ഡിപി യോഗം 3852-ാം നമ്പര്‍ കല്യാണ്‍ ഈസ്റ്റ് ശാഖയുടെ കുടുംബസംഗമത്തോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. കല്യാണ്‍ ഈസ്റ്റിലെ മോഡല്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു കായികമേള. ശാഖാ പ്രസിഡന്റ് രാവിലെ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍, വനിതകള്‍ തുടങ്ങി വിവിധ പ്രായവിഭാഗങ്ങളിലുള്ള അംഗങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയത്തിനപ്പുറം കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് സന്തോഷവും സൗഹൃദവും പങ്കുവെക്കുന്ന വേദിയായി സ്‌പോര്‍ട്‌സ് മീറ്റ് മാറിയെന്നും ആഘോഷ കമ്മിറ്റിയുടെയും ശാഖാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമവും സഹകരണവുമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്നും ഭാരവാഹികള്‍ പറഞ്ഞു.