മൂന്നാഴ്ചയ്ക്ക് മുന്‍പ് തുറന്ന സമൃദ്ധി എക്‌സ്പ്രസ് പാതയില്‍ വമ്പന്‍ കുഴികള്‍

55000 കോടി രൂപയുടെ പാതയില്‍ നിറയെ കുഴി
Huge potholes on Samriddhi Expressway, which opened three weeks ago

സമൃദ്ധി എക്‌സ്പ്രസ് പാതയില്‍ വമ്പന്‍ കുഴികള്‍

Updated on

മുംബൈ: മുംബൈ-നാഗ്പുര്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സമൃദ്ധി എക്‌സ്പ്രസ് പാതയില്‍ കുഴികള്‍ രൂപപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നു . വന്‍ തോതില്‍ അഴിമതി നടത്താനായി നിര്‍മിച്ച പാതയാണിതെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി.701 കിലോമീറ്റര്‍ പാതയിലെ അവസാനഘട്ടമായ 76 കിലോമീറ്റര്‍ ഈ മാസം അഞ്ചിനാണു തുറന്നത്.

ഇഗത്പുരിക്കും അമാനെയ്ക്കുമിടയിലുള്ള ഈ അവസാനഘട്ട പാതയിലാണു കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. അവ അപകടം വിളിച്ചുവരുത്തുന്നതാണെന്നു ചൂണ്ടിക്കാണിച്ച് ട്വിറ്ററിലും ഒട്ടേറെപ്പേര്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 55,000 കോടി രൂപ ചെലവിട്ട് നിര്‍മിച്ച സമൃദ്ധി എക്‌സ്പ്രസ് പാത സംസ്ഥാനത്തെ 10 ജില്ലകളിലൂടെയാണു കടന്നുപോകുന്നത്.

ആദ്യഘട്ടം പ്രധാനമന്ത്രിയും രണ്ടാം മുന്‍മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മൂന്നാം ഘട്ടം മുഖ്യമന്ത്രി ദേവേ്ന്ദ്ര ഫഡ്‌നാവിസുമാണ് തുറന്ന് കൊടുത്തത്. വലിയ ടോള്‍ വാങ്ങുന്ന പാതയില്‍ കുഴികള്‍ വീണതോടെ സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്.

അതിനിടെ കഴിഞ്ഞ വര്‍ഷം തുറന്ന് രാജ്യത്തെ ഏറ്റവും വലിയ കടല്‍പാലമായ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ കുഴി രൂപ്പെതിന്‍റെ സര്‍ക്കാര്‍ കരാറുകാര്‍ക്ക് 10 ലക്ഷം രൂപ പിഴയിടുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com