പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന കബൂത്തര്‍ഖാനകള്‍ പൂട്ടിയതിനെതിരേ നിരാഹാര സമരം

ബിഎംസി നടപടിക്കെതിരേ പ്രതിഷേധം രൂക്ഷം; പ്രാവുകള്‍ ചത്തൊടുങ്ങുന്നു.
Hunger strike declared against closure of pigeon feeders

കബൂത്തര്‍ഖാന

Updated on

മുംബൈ: മുംബൈയില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന കബൂത്തര്‍ഖാന പൂട്ടിയതിനെ തുടര്‍ന്ന് ഒട്ടേറെ പ്രാവുകള്‍ ചത്തതായി പരാതി ഉയരുന്നു. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, സിഎസ്എംടി സ്റ്റേഷന് സമീപമുള്ള ജിപിഒ, കൂടാതെ ദാദര്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ കബൂതര്‍ഖാനകള്‍ കര്‍ശന നിയന്ത്രണത്തിലായതോടെയാണ് ഭക്ഷണം ലഭിക്കാതെ പ്രാവുകളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവം ജൈന സമുദായത്തില്‍ നിന്നുള്ളവരുടെ വന്‍ പ്രതിഷേധത്തിന് കാരണമായി. അവരുടെ നേതാവായ നരേഷ് ചന്ദ്രജി മഹാരാജ് ഓഗസ്റ്റ് 10ന് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം പ്രഖ്യാപിച്ചതോടെ ബിഎംസിയും വെട്ടിലായിരിക്കുകയാണ്.

പ്രാവുകള്‍ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കബൂത്തര്‍ഖാനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍, ഇതിന് ശാസ്ത്രീയമായ രേഖകളൊന്നുമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഭാഗ്യവും അനുഗ്രഹവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ജൈന, ഗുജറാത്തി സമൂഹങ്ങള്‍ പിന്തുടരുന്ന പാരമ്പര്യത്തിന്‍റെ ഭാഗമാണ് ഈ ഭക്ഷണ സ്ഥലങ്ങള്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com