

ബോംബെ ഹൈക്കോടതി
file image
മുംബൈ: ഒഎന്‍ജിസിയുടെ കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം അനധികൃതമായി ഖനനം ചെയ്തുവെന്നാരോപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കുമെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.
മോഷണം, ദുരുപയോഗം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട ജിതേന്ദ്ര മാരുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ചീഫ് ജസ്റ്റിസ് ശ്രീചന്ദ്രശേഖറും ജസ്റ്റിസ് സുമന്‍ ശ്യാമും അടങ്ങുന്ന ബെഞ്ച് ഹര്‍ജി തള്ളി. റിലയന്‍സ് പെട്രോളിയത്തിന്റെ ആഴക്കടല്‍ കിണറുകളുടെ തൊട്ടടുത്തുള്ള ഒ.എന്‍.ജി.സി. കിണറുകളിലേക്കും അനധികൃതമായി ഖനനം നടക്കുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം