ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കാനുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ആംപ്ലിഫയര്‍ ഉപയോഗിച്ചും ഡ്രം മുഴക്കിയും പ്രാര്‍ഥിക്കണമെന്ന് ഒരു മതവും അനുശാസിക്കുന്നില്ലെന്നും കോടതി
High Court rejects petition to use loudspeakers

ഹര്‍ജി തള്ളി ഹൈക്കോടതി

Updated on

മുംബൈ: ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ അനുമതി തേടിയുള്ള മുസ്ലിം പള്ളിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് തള്ളി. ഗോണ്ടിയ ജില്ലയിലെ മസ്ജിദ്ഗൗസിയ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

ആംപ്ലിഫയര്‍ ഉപയോഗിച്ചും ഡ്രം മുഴക്കിയും പ്രാര്‍ഥിക്കണമെന്ന് ഒരു മതവും അനുശാസിക്കുന്നില്ലെന്ന് സുപ്രീംകോടതി വിധികളെ അടിസ്ഥാനമാക്കി കോടതി പറഞ്ഞു.

ശബ്ദമലിനീകരണ വിഷയത്തില്‍ ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അനില്‍ പന്‍സാരെ, രാജ്വകോഡെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com