
മുംബൈ: ഫെയ്മ മഹാരാഷ്ട്രാ ഇന്ത്യൻ സിവിൽ സർവീസസ് അക്കാദമിയും ബെംഗളൂരു കേരളാ സമാജം ഐഎഎസ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഐഎഎസ് പ്രാരംഭ കോഴ്സിന്‍റെ ഓറിയന്‍റേഷൻ പരിപാടി ബെംഗളൂരു കേരളാ സമാജം പ്രസിഡണ്ട് രജികുമാർ ഉൽഘാടനം ചെയ്തു. സാധാരണക്കാർക്കും ഐഎഎസ് എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഗോപകുമാർ ഐആർ എസ് (അഡീഷണൽ കമ്മീഷണർ - എക്സെസ് ആന്റ് ഇൻഡയറക്ട് ടാക്സസ് ) മുഖ്യപ്രഭാഷകനായിരുന്നു.ഐഎഎസ് പഠനത്തിന് രജിസ്റ്റർ ചെയ്ത അമ്പതിൽ പരം വിദ്യാർഥികൾ പ്രോഗ്രാമിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ വിവിധ മേഖലകളിലുള്ള സ്കൂൾ /കോളേജ് മാനേജ്മെന്റ് ഈ സംരംഭത്തിന് പിന്തുണയുമായി മുന്നോട്ട് വരുന്നുണ്ടെന്ന് ഫെയ്മ ഭാരവാഹികൾ അറിയിച്ചു. ഫെയ്മ മഹാരാഷ്ട്ര ഇന്ത്യൻ സിവിൽ സർവ്വീസ് അക്കാദമി കോർഡിനേറ്റർമാരായ സജേഷ് നമ്പ്യാർ, സോനു ജോർജ്ജ്, ഹരികുമാർ നായർ, അനു ബി നായർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
സജേഷ് നമ്പ്യാർ
+91 99204 25374
സോനു ജോർജ്
+91 91450 74257
ഹരികുമാർ നായർ
+91 74100 22580
അനു ബി നായർ
+91 99675 05976