ലോക്കല്‍ ട്രെയ്‌നുകൾക്കായി ഭൂഗര്‍ഭ പാത നിര്‍മിക്കാന്‍ ആലോചന

ഇതിനായുള്ള സാധ്യത പഠനം ആരംഭിച്ചേക്കും

Proposal to construct an underground line for local trains

ലോക്കല്‍ ട്രെയ്നുകള്‍ക്കായി ഭൂഗര്‍ഭ പാത നിര്‍മിക്കാന്‍ ആലോചന

Updated on: 

മുംബൈ: പശ്ചിമ റെയ്ല്‍വേയുടെ കീഴില്‍ ചര്‍ച്ച്‌ഗേറ്റ് മുതല്‍ വിരാര്‍ വരെ പുതിയ ഭൂഗര്‍ഭ ലോക്കല്‍ റെയ്ല്‍പാത നിര്‍മിക്കാന്‍ ആലോചന. ഇതിനായുള്ള പ്രാരംഭ സാധ്യതാ പഠനം ആരംഭിക്കുന്നതിനായി റെയ്ല്‍വേ ബോര്‍ഡ് തുക അനുവദിച്ചേക്കുമെന്നാണ് സൂചന.

ഫണ്ട് അനുമതി ലഭിച്ചാലുടന്‍ പദ്ധതിയുടെ സാധ്യതാ പഠനം ആരംഭിക്കുമെന്ന് മുതിര്‍ന്ന റെയ്ല്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പദ്ധതി പ്രായോഗികമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ തുടര്‍ന്ന് വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയുള്ളൂ. നിലവില്‍ പ്രാഥമിക ഘട്ടത്തിലുള്ള ആലോചന മാത്രമാണ് നടക്കുന്നത്.

മുംബൈയിലെ സബര്‍ബന്‍ റെയ്ല്‍വേ ശൃംഖലയില്‍ ദിവസേന യാത്രാക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമെന്നോണം ഭൂഗര്‍ഭ റെയ്ല്‍പാത യാഥാര്‍ത്ഥ്യമായാല്‍ യാത്രാശേഷി ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, മുംബൈ റെയില്‍ വികാസ് കോര്‍പറേഷനും ചര്‍ച്ച്‌ഗേറ്റ് വിരാര്‍, സിഎസ്എംടി പരേല്‍ റൂട്ടുകളിലെ ഭൂഗര്‍ഭ റെയ്ല്‍ പാത നിര്‍മിക്കുന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ട്. ദിവസേന ചര്‍ച്ച് ഗേറ്റിനും ഇടയില്‍ 1400ലധികം സര്‍വീസുകളാണ് നടത്തുന്നത്.

logo
Metro Vaartha
www.metrovaartha.com