ഐസിഎൽ ഫിൻകോർപ്പ് മുംബൈയിൽ വൻ വിപുലീകരികരണത്തിന് ഒരുങ്ങുന്നു

അഞ്ച് പുതിയ ശാഖകളും ഒരു റീജിയണൽ ഓഫീസുമായി ആദ്യപടി ആരംഭിക്കുന്നു
ഐസിഎൽ ഫിൻകോർപ്പ് മുംബൈയിൽ വൻ വിപുലീകരികരണത്തിന് ഒരുങ്ങുന്നു

മുംബൈ:ഐസിഎൽ ഫിൻകോർപ്പ് മുംബൈയിൽ വൻ വിപുലീകരികരണത്തിന് ഒരുങ്ങുന്നു. അഞ്ച് പുതിയ ശാഖകളും ഒരു റീജിയണൽ ഓഫീസുമായി ആദ്യപടി ആരംഭിക്കുന്നു.

ജനങ്ങൾക്ക് പ്രയോജനമാകുന്നതും അനുയോജ്യമായതുമായ സാമ്പത്തിക സഹായങ്ങൾ ആണ് ഐ സി എൽ വാഗ്ദാനം ചെയ്യുന്നത്.പുതുതായി മുംബൈയിൽ ആരംഭിക്കാൻ പോകുന്ന ശാഖകൾ മുംബൈയിലെ അതി പ്രധാന ഭാഗങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മുംബൈയിലെ പൗരന്മാരുടെ വൈവിധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമാണ് വിപുലീകരണം ലക്ഷ്യമിടുന്നത്. മാട്ടുംഗ, മുളുണ്ട്, വസായ്, ബോറിവിലി, ഉല്ലാസ്‌നഗർ എന്നിവിടങ്ങളിൽ ശാഖകൾ കൂടാതെ ഒരു റീജിയണൽ ഓഫീസും കമ്പനി ആരംഭിച്ചു.ഈ സാമ്പത്തിക വർഷത്തിൽ മുംബൈയിലുടനീളം 25 പുതിയ ശാഖകൾ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

പുതിയ ശാഖകളുടെ ഓഫീസ് ഉദ്ഘാടനം ഐസിഎൽ ഫിൻകോർപ്പിന്റെ സിഎംഡി അഡ്വ.കെ.ജി. അനിൽകുമാറും ആദ്യത്തെ ബിസിനസ് ലോഞ്ച് ഹോൾ- ടൈം ഡയറക്ടർ ഉമ അനിൽകുമാറും ചേർന്ന് സെപ്റ്റംബർ 22- ന് നിർവഹിച്ചു.

ICL സിഎംഡി അഡ്വ. K. G അനിൽകുമാറിന്റെ നേതൃത്വത്തിൽ 32 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന പാരമ്പര്യമാണെന്ന് കമ്പനിക്കുള്ളതെന്ന് വക്താക്കൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതിനകം തന്നെ ഇന്ത്യയിൽ 350- ലധികം ശാഖകൾ പ്രവർത്തിപ്പിക്കുന്നു, പ്രധാനമായും ഒഡീഷയിലും കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്ടിൽ 92 വർഷത്തിലേറെ സേവനമുള്ള ബിഎസ്‌ഇ- ലിസ്റ്റഡ് എൻബിഎഫ്‌സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെന്റ്‌സും ഐസിഎൽ ഫിൻകോർപ്പ് ഏറ്റെടുത്തു. തെലങ്കാനയിലെ സമീപകാല ലോഞ്ച് സംരംഭങ്ങളുമായി സഹകരിച്ച്, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ICL പിന്തുണ’ പ്രഖ്യാപിക്കുകയും അധഃസ്ഥിതരുടെ ഉന്നമനത്തിന് കാര്യമായ സംഭാവനകൾ നൽകുകയും ചെയ്തു.

ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്‌മെന്റ് ഓപ്‌ഷനുകൾ, മണി ട്രാൻസ്ഫർ, ഫോറിൻ എക്‌സ്‌ചേഞ്ച്, ബിസിനസ് ലോൺ, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ എന്നിവയിലൂടെ മികച്ച സാമ്പത്തിക സഹായം നൽകുന്നതിൽ ഐസിഎൽ ഫിൻകോർപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നു. കൂടാതെ, ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് ഡൊമെയ്‌നുകളിലേക്കും ഗ്രൂപ്പ് വിജയകരമായി കടന്നുചെന്നു. ഐസിഎൽ ഇൻവെസ്റ്റ്‌മെന്റ് എൽഎൽസി, ഗോൾഡ് ട്രേഡിംഗ്, ഫിനാൻഷ്യൽ ബ്രോക്കറേജ് സേവനങ്ങൾ, ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് എൽഎൽസി എന്നിവ അവതരിപ്പിച്ചുകൊണ്ട് കമ്പനി മിഡിൽ ഈസ്റ്റിലും പ്രവർത്തനം ആരംഭിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, ഐസിഎൽ ഫിൻകോർപ്പ് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും നേടിയിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ ശാശ്വതമായ ബന്ധങ്ങളും വിശ്വാസവും വളർത്തിയെടുക്കുന്നതിൽ വലിയ വിജയത്തിലേക്കുള്ള പുതിയ പാതയൊരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com