ഖുല്‍ദാബില്‍ ഡ്രോണ്‍ പറപ്പിച്ചാല്‍ പിടി വീഴും: കടുപ്പിച്ച് സര്‍ക്കാര്‍

ഇരുന്നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്
If you fly a drone in Khuldab, you will be caught: Government tightens restrictions

ഖുല്‍ദാബില്‍ ഡ്രോണ്‍ പറപ്പിച്ചാല്‍ പിടി വീഴും

Updated on

മുംബൈ: നാഗ്പുര്‍ ജില്ലയിലെ ഖുല്‍ദാബാദ് പട്ടണത്തില്‍ ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്ന പ്രദേശം ഡ്രോണ്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് തീരുമാനം.

പ്രദേശത്ത് ക്രമസമാധാന പരിപാലനത്തിനായി റിസര്‍വ് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ സംഘര്‍ഷം ഉണ്ടായ നാഗ്പുരില്‍ സ്ഥിതിഗതികള്‍ ശാന്തമായി.18 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഇരുന്നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് നീക്കം. 1000 പേരെയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു.

ഛാവ സിനിമയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‌റെ പ്രസ്താവനയ്‌ക്കെതിരെ ശിവസേന രംഗത്തെത്തി. എല്ലാ പ്രശ്‌നങ്ങളും സിനിമയ്ക്ക് മേല്‍ ചാര്‍ത്തി രക്ഷപ്പെടാമെന്ന് കരുതേണ്ട.മുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡെ, ബിജെപി മ്ന്ത്രിമാരുമാണ് കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയത് ഇതെല്ലാം സംഘര്‍ഷത്തിന് കാരണമായി. നാഗ്പുരില്‍ സ്ഥിതിഗതികള്‍ ശാന്തമായതോടെ കര്‍ഫ്യു പിന്‍വലിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് വരും ദിവസങ്ങളിലും ശക്തമായ കാവല്‍ തുടരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com