
കബൂത്തര്‍ഖാന
മുംബൈ: നഗരത്തിലെ പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്ന പൈതൃക കബൂത്തര്‍ഖാനകള്‍ പൊളിച്ചുമാറ്റുന്നതില്‍നിന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ (ബിഎംസി) ബോംബെ ഹൈക്കോടത വിലക്കി.
കബൂത്തര്‍ഖാനകള്‍ നിയന്ത്രിക്കാനുള്ള നഗരസഭയുടെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. 51 കബൂത്തര്‍ഖാനകള്‍ അടച്ചു പൂട്ടാന്‍ ബിഎംസി ഉത്തരവിടുകയും പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു.
അതിനിടെയാണ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് നഗരത്തിലെ മിക്ക കബൂത്തര്‍ഖാനകളും. ഈ മാസം 23 ന് കോടതി വീണ്ടും കേസ് പരിഗണിക്കും.