
ഐഐടി ബോംബെ
മുംബൈ: തുർക്കി പാക്കിസ്ഥനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ബോംബെ ഐഐടിയും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സും (ടിസ്) തുര്‍ക്കിയിലെ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിപ്പിച്ചു.
തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് ബോംബെ ഐഐടി ഔദ്യോഗികമായി അറിയിച്ചു.
ഐഐടിക്ക് തുര്‍ക്കിയില്‍നിന്നുള്ള ചില സ്ഥാപനങ്ങളുമായി ഫാക്കല്‍റ്റി എക്‌സ്ചേഞ്ച് പ്രോഗ്രാമുണ്ട്. തുര്‍ക്കിയിലെ അക്കാഡമിക് സ്ഥാപനങ്ങളുമായുള്ള ബന്ധം തുടരാനില്ലെന്ന് ടിസും ഔദ്യോഗികമായി വ്യക്തമാക്കി.