മുംബൈയിൽ വീണ്ടും വൻ സ്വർണവേട്ട; ആറര കോടിയുടെ സ്വർണം പിടികൂടി

ഹാൻഡ് ബാഗ്, ചെക്ക് ഇൻ ബാഗ്, എന്നിവയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
Representative image
Representative image

മുംബൈ: മുംബൈയിൽ വീണ്ടും വൻ സ്വർണവേട്ട. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് നഗരത്തിൽ നിന്നും മുംബൈ കസ്റ്റംസ് 10.68 കിലോ സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 6.30 കോടി രൂപ വിലവരുമെന്നാണ് വിവരം. ‘മാർച്ച് 27 മുതലുള്ള മൂന്ന് ദിവസങ്ങൾക്കുള്ളിൽ വിമാനത്താവള അധികൃതരും മുംബൈ കസ്റ്റംസും നടത്തിയ പരിശോധനയിൽ 6.30 കോടി രൂപയുടെ 10.68 കിലോ സ്വർണം, ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾ, വിദേശപണം എന്നിവ പിടിച്ചെടുത്തു’- മുംബൈ കസ്റ്റംസ് അറിയിച്ചു.

ഹാൻഡ് ബാഗ്, ചെക്ക് ഇൻ ബാഗ്, എന്നിവയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഇതുകൂടാതെ, വസ്ത്രത്തിനുള്ളിലും ശരീരത്തിലും മലദ്വാരത്തിനുള്ളിലുമെല്ലാം ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തിയിട്ടുണ്ട്.

5.36 കോടിയുടെ വിദേശ കറൻസി, 3.75 കോടിയുടെ വജ്രം, 1.49 കോടിയുടെ സ്വർണം എന്നിവയും പിടിച്ചെടുത്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com