നിദാ ഖാനെ കണ്ടെത്താന്‍ സഹായിച്ചത് ഇംതിയാസ് ഖാന്‍റെ പരാമര്‍ശം

സംഭാജി നഗറില്‍ അന്വേഷണം നടത്തിയത് അതിന് ശേഷം

Imtiaz Khan's remark helped find Nida Khan

നിദാ ഖാനെ കണ്ടെത്താന്‍ സഹായിച്ചത് ഇംതിയാസ് ഖാന്റെ പരാമര്‍ശം

Updated on

മുംബൈ: നാസിക് ടിസിഎസ്. കേസിലെ പ്രതി നിദ ഖാന്റെ അറസ്റ്റിന് വഴിത്തിരിവായത് മജ്ലിസ് പാര്‍ട്ടി നേതാവ് ഇംതിയാസ് ഖാന്റെ വെളിപ്പെടുത്തല്‍. നിദ ഖാനും അമ്മയും ഒളിവില്‍ക്കഴിയുമ്പോള്‍ താന്‍ അവരെ കണ്ടുവെന്നും അവരെ പിന്തുണയ്ക്കുമെന്നും ഏപ്രില്‍ 21-ന് എഐഎംഐഎം നേതാവ് ഇംതിയാസ് ഖാന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഛത്രപതി സാംഭാജി നഗര്‍ കേന്ദ്രീകരിച്ച് നടത്തിയത്.

ടിസിഎസ് കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ 10 മുതല്‍ ഒളിവിലായിരുന്ന നിദ ഖാനെ വ്യാഴാഴ്ച രാത്രി ഛത്രപതി സാംഭാജി നഗറിലെ നരേഗാവ് പ്രദേശത്തെ രണ്ട് നിലകളുള്ള ബംഗ്ലാവില്‍നിന്നാണ് അറസ്റ്റു ചെയ്തത്. സാങ്കേതിക നിരീക്ഷണം വഴി നിദ ഖാന്റെ ലൊക്കേഷന്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

ജനസാന്ദ്രതയുള്ള പ്രദേശത്താണ് വീട് സ്ഥിതിചെയ്യുന്നതെങ്കിലും അയല്‍കെട്ടിടങ്ങളില്‍നിന്ന് താരതമ്യേന ഒറ്റപ്പെട്ടനിലയിലാണ് ബംഗ്ലാവ് ഉണ്ടായിരുന്നത്. അടുത്തിടെ ഒരു പുതിയ കുടുംബം അവിടേക്ക് താമസം മാറിയതായും പ്രദേശവാസികള്‍ പറഞ്ഞു. ഇതനുസരിച്ച് നിരീക്ഷണം നടത്തിയതിന് ശേഷമാണ് അറസ്റ്റ്്

അതേസമയം നിദ ഖാന്‍ എച്ച്.ആര്‍. ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കുടുംബാംഗങ്ങള്‍ നിഷേധിച്ചു. ഒരു അസോസിയേറ്റ് ആയാണ് ജോലിചെയ്തിരുന്നതെന്നും പ്രതിമാസം 15,000 രൂപ ശമ്പളമാണ് ലഭിച്ചിരുന്നതെന്നും കുടുംബം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com