മഹാരാഷ്ട്രയിൽ എം വി എ സഖ്യം രണ്ടു ദിവസത്തിനകം സീറ്റ് വിഭജനം പൂർത്തിയാകും

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സോലാപുർ, അകോല അടക്കം അഞ്ച് സീറ്റുകളാണ് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ട
മഹാരാഷ്ട്രയിൽ എം വി എ സഖ്യം രണ്ടു ദിവസത്തിനകം സീറ്റ് വിഭജനം പൂർത്തിയാകും

മുംബൈ: മഹാവികാസ് അഘാഡി (എം.വി.എ) ശനിയാഴ്ചയോടെ സീറ്റുവിഭജനം പൂർത്തിയാക്കിയേക്കും. ശരദ് പവാർ, ഉദ്ധവ് താക്കറെ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന യോഗത്തിൽ വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കറും പങ്കെടുത്തിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സോലാപുർ, അകോല അടക്കം അഞ്ച് സീറ്റുകളാണ് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടത്. പ്രകാശിന്റെ ആവശ്യങ്ങൾ വ്യാഴാഴ്ച വീണ്ടും ചർച്ചചെയ്യും. എന്നാൽ ഇതിൽ തീരുമാനമായില്ലെങ്കിലും ബാക്കി സീറ്റിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് മുന്നണി ശ്രമിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com