
ഗോഡ്ബന്ധര്‍ റോഡ് ഗുരുസെന്‍റർ ഉദ്ഘാടനം നിര്‍വഹിച്ചു
താനെ: മന്ദിരസമിതി ഗോഡ് ബന്ധര്‍ റോഡ് ഗുരു സെന്‍ററിന്‍റെ ഉദ്ഘാടനം സമിതി പ്രസിഡന്റ് എം ഐ ദാമോദരന്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് നേതൃത്വം നല്‍കി.
താനെ മനോരമ നഗറിലാണ് പുതിയ ഗുരു സെന്‍റർ. മീനാതായ് ചൗക്ക് , കപൂര്‍ ബൗഡി, മാജി വാഡ,ആനന്ദ് നഗര്‍,ഓവ്‌ള,കല്‍ഹേര്‍, ബ്രഹ്‌മാണ്ഡ് തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള ഗുരുഭക്തര്‍ പരിപാടിയില്‍ പങ്കെടുത്തു. സമിതിയുടെ ഇരുപത്തിയൊമ്പതാമത്തെ ഗുരുസെന്‍ററാണ് ഇത്.