രാജ്യത്തെ ആദ്യ എൽഎൻജി ബസ് ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

എംഐഡിസിയും കിങ്‌സ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഈ സംരംഭം
രാജ്യത്തെ ആദ്യ എൽഎൻജി ബസ് ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യത്തെ എൽഎൻജി ബസ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. വായു മലിനീകരണം കുറയ്ക്കുന്നതിനും ഡീസൽ വിലക്കയറ്റം തടയുന്നതിനുമായാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി)ശ്രമിക്കുന്നതെന്നു അധികൃതർ അറിയിച്ചു. 5,000 ഡീസൽ ബസുകളെ ആദ്യഘട്ടത്തിൽ എൽഎൻജി ഇന്ധനമുള്ള ബസുകളാക്കി മാറ്റാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ബസ് സർവീസ് ആരംഭിക്കാനാണ് എംഎസ്ആർടിസിയുടെ പദ്ധതി. എംഐഡിസിയും കിങ്‌സ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഈ സംരംഭം.

എംഎസ്ആർടിസിയുടെ എൽഎൻജിയിലേക്കുള്ള മാറ്റം വായു മലിനീകരണവും ഇന്ധനച്ചെലവും ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, കോർപ്പറേഷന്റെ മൊത്തം ചെലവിന്റെ 34 ശതമാനം നിലവിൽ ഇന്ധനത്തിനായി നീക്കിവച്ചിരിക്കുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com