

മാരി ടൈം വീക്ക് ഉദ്ഘാടനം
മുംബൈ: രാജ്യത്തിന്‍റെ വികസനത്തിലും സുരക്ഷയിലും സമുദ്ര വ്യാപാരമേഖലയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
മുംബൈയിലെ ഗൊരേഗാവില്‍ ബോംബെ എക്‌സിബിഷന്‍ സെന്‍ററിൽ നടക്കുന്ന 'ഇന്ത്യ മാരിടൈം വീക്ക് -2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകാതെ ലോകത്തെ പ്രധാനപ്പെട്ട 5 കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്‍വന്‍ഷനില്‍ സംസാരിക്കും. 31ന് ആണ് സമ്മേളനംഅവസാനിക്കുക.10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സമ്മേളനത്തിലൂടെ പ്രതീക്ഷിക്കുന്നത്.