ഭീകരസംഘടനയായ ഐഎസിന്‍റെ ഇന്ത്യന്‍ തലവന്‍ മരിച്ചു

2023ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതു മുതല്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്
Indian head of terrorist organization ISIS dies

സാഖിബ് അബ്ദുല്‍ നച്ചന്‍

Updated on

മുംബൈ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) ഇന്ത്യ തലവനും നിരോധിത സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യ (സിമി)യുടെ മുന്‍ ഭാരവാഹിയുമായ സാഖിബ് അബ്ദുല്‍ നച്ചന്‍ (57) മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് മരണം.

2023ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതു മുതല്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയതിനു തൊട്ടുപിന്നാലെ ഇയാള്‍ക്ക് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതായി ഡോക്റ്റർമാര്‍ സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പഡ്ഘയില്‍ ജനിച്ച സാഖിബ്, തൊണ്ണൂറുകളുടെ അവസാനമാണ് സിമിയുടെ ഉന്നത നേതൃത്വത്തിലെത്തിയത്. 2001ല്‍ ദേശവിരുദ്ധ പ്രവൃത്തികളെത്തുടര്‍ന്ന് സിമി നിരോധിക്കപ്പെട്ടു. 2002ലും 2003ലും മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സാഖിബ് പിടിയിലാകുന്നത്.

നിയമവിരുദ്ധമായി എകെ56 തോക്കുകള്‍ കൈയില്‍ വച്ചതടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ചുമത്തി. തുടര്‍ന്നു ഭീകരവിരുദ്ധ കോടതി ഇയാളെ 10 വര്‍ഷം തടവിനു ശിക്ഷിച്ചു. നല്ലനടപ്പിനെത്തുടര്‍ന്ന് 5 മാസം ശിക്ഷായിളവ് ലഭിച്ചതോടെ 2017ല്‍ ശിക്ഷ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ 2023ല്‍ എന്‍ഐഎ വീണ്ടും അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍ നിന്നും പഡ്ഗയില്‍നിന്നും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. '

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com