556 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ ക്രൂയിസ് ടെര്‍മിനല്‍ മുംബൈയില്‍

തുറന്ന് കൊടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി
India's largest cruise terminal to be built in Mumbai at a cost of Rs 556 crore

556 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ ക്രൂയിസ് ടെര്‍മിനല്‍ മുംബൈയില്‍

Updated on

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍റർനാഷണല്‍ ക്രൂയിസ് ടെര്‍മിനല്‍ മുംബൈയില്‍ തുറന്നു. ക്രൂയിസ് ഭാരത് മിഷന് കീഴില്‍ വികസിപ്പിച്ച ടെര്‍മിനല്‍ മുംബൈയെ പ്രീമിയര്‍ ക്രൂയിസ് ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ക്രൂയിസ് ഭാരത് മിഷന് കീഴില്‍ വികസിപ്പിച്ച ടെര്‍മിനല്‍ മുംബൈയെ പ്രീമിയര്‍ ക്രൂയിസ് ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 10 ലക്ഷം ആളുകളെ വഹിക്കാന്‍ ശേഷിയുള്ള തരത്തില്‍ 4,15,000 സ്‌ക്വയര്‍ ഫീറ്റിലാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്.

ഒരേ സമയം 5 ക്രൂയിസ് ഷിപ്പുകള്‍ നിര്‍ത്തിയിടാന്‍ കഴിയും. 72 ചെക്ക് -ഇന്‍ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ എന്നിവയും ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള വിശാലമായ പാര്‍ക്കിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. 556 കോടി രൂപയാണ് പദ്ധതിക്കായി മുടക്കിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com