നവിമുംബൈ യിൽ വനിതാ ദിനത്തിൽ ‘വനിതാ ഓട്ടോ റിക്ഷാ ഡ്രൈവർമാരെ’ ആദരിച്ച് എഎപി

ഈ 40 പേരെയും പാർട്ടിയിൽ ചേർത്തുവെന്നും ഭാരവാഹികൾ അറിയിച്ചു.
നവിമുംബൈ യിൽ വനിതാ ദിനത്തിൽ ‘വനിതാ ഓട്ടോ റിക്ഷാ ഡ്രൈവർമാരെ’ ആദരിച്ച് എഎപി
Updated on

നവി മുംബൈ: എഎപിയുടെ നവി മുംബൈ യൂണിറ്റ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 40 ഓളം വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാരെ ആദരിച്ചു. ഈ 40 പേരെയും പാർട്ടിയിൽ ചേർത്തുവെന്നും ഭാരവാഹികൾ അറിയിച്ചു. കോപാർഖൈറനെ സെക്ടർ 23ലെ ശാന്തിദത്ത് മഹാവീർ ഉദ്യാനിലാണ് ആദരവും പാർട്ടി പ്രവേശന ചടങ്ങും നടന്നത്.

തദവസരത്തിൽ, ഓട്ടോറിക്ഷകൾ ഓടിക്കുന്ന തൊഴിൽ തിരഞ്ഞെടുക്കുന്നതിലെ അനുഭവങ്ങൾ അവർ പങ്കുവെച്ചു. ചില അപവാദങ്ങളൊഴിച്ചാൽ, മൊത്തത്തിൽ, സമൂഹം അവരെ പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു മിക്കവർക്കും പറയാനുണ്ടായത്. ജില്ലാ ജോയിന്റ് സെക്രട്ടറി നീന ജോഹ്‌രി, കിരൺ കുണ്ടാരെ, ഛഗൻ പട്ടേൽ, മധു ചൗള, ആരതി സിംഗ് എന്നിവരും എഎപി കോപാർഖൈരാനെ വിഭാഗത്തിലെ മറ്റ് പ്രവർത്തകരും ചേർന്നാണ് പരിപാടി നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com