ആശുപത്രിയില്‍ കെട്ടി വയ്ക്കാന്‍ പണമില്ലാതെ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ അന്വേഷണം

വിവാദമായതോടെ ഡെപ്പോസിറ്റ് തുക പിന്‍വലിച്ചെന്ന വിശദീകരണവുമായി ആശുപത്രി

Investigation announced into the death of a pregnant woman who could not afford to stay in the hospital

ഗര്‍ഭിണി മരിച്ച സംഭവത്തില്‍ അന്വേഷണം

Updated on

മുംബൈ: പത്ത് ലക്ഷം രൂപ മുന്‍കൂറായി അടയ്ക്കാത്തതിന്‍റെ പേരില്‍ പുണെയിലെ ഒരു പ്രമുഖ ആശുപത്രി ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജോയിന്‍റ് ചാരിറ്റി കമ്മിഷണറെ നിയോഗിച്ചു. ബിജെപി എംഎല്‍സി അമിത് ഗോര്‍ഖെയാണ് ഈ വിഷയം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

തന്‍റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഭാര്യ തനിഷ ഭിസെയെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്നും തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇരട്ടകളെ പ്രസവിച്ചശേഷം അവര്‍ മരിച്ചുവെന്നുമാണ് പരാതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com