ഛഗന്‍ ഭുജ്ബലിന്‍റെ ഹെലികോപ്റ്റര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇറങ്ങിയ സംഭവത്തില്‍ അന്വേഷണം

പുണെയിലെ പുരന്ദറിന് സമീപമാണ് വിമാനം ഇറക്കിയത്
Investigation into the incident where Chhagan Bhujbal's helicopter landed in the parking lot

ഛഗന്‍ ഭുജ്ബല്‍

Updated on

മുംബൈ: മുതിര്‍ന്ന എന്‍സിപി നേതാവും മന്ത്രിയുമായ ഛഗന്‍ ഭുജ്ബല്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡന് പകരം സമീപത്തെ പാര്‍ക്കിങ് സ്ഥലത്ത് ഇറങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചു.

പൂനെയ്ക്ക് സമീപത്തെ പുരന്ദര്‍ മേഖലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഹെലിപാഡില്‍ ഇറങ്ങേണ്ട ഹെലികോപ്റ്റര്‍ അബദ്ധത്തില്‍ അടുത്തുള്ള പാര്‍ക്കിങ് പ്രദേശത്ത് ഇറങ്ങുകയായിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സുരക്ഷാ നടപടികള്‍ പാലിച്ചിരുന്നോ എന്നതടക്കം വിവിധ തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പെലറ്റിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

സംഭവത്തെ 'അപകടം' എന്നു വിശേഷിപ്പിക്കാനാകില്ലെന്നും, വിശദമായ പരിശോധന തുടരുകയാണെന്നും മന്ത്രി ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com