സീൽ ആശ്രമത്തിന് ആംബുലൻസുകളും കിടക്കകളും ഫർണിച്ചറുകളും നൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ആംബുലൻസിന്‍റെ ഉദ്ഘാടനം പ്രശസ്ത ഹിന്ദി നടൻ ജോണി ലിവർ, ഡോ. ​​എബ്രഹാം മത്തായിയും സ്ഥാപകൻ പിആർ കെ എം ഫിലിപ്പും വിശിഷ്ടാതിഥികളും ചേർന്ന് നിർവഹിച്ചു.
സീൽ ആശ്രമത്തിലെ പരിപാടിയിൽ നിന്ന്
സീൽ ആശ്രമത്തിലെ പരിപാടിയിൽ നിന്ന്

റായ്ഗഡ്:പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീൽ ആശ്രമത്തിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വക സ്നേഹ സമ്മാനം. രണ്ട് ആംബുലൻസുകൾ, 120 ആശുപത്രി കിടക്കകൾ, ആശുപത്രി ഫർണിച്ചറുകൾ, വാട്ടർ ഫിൽട്ടർ എന്നിവയാണ് ഐ ഓ സി നൽകിയത്. ആംബുലൻസിന്‍റെ ഉദ്ഘാടനം പ്രശസ്ത ഹിന്ദി നടൻ ജോണി ലിവർ, ഡോ. ​​എബ്രഹാം മത്തായിയും സ്ഥാപകൻ പിആർ കെ എം ഫിലിപ്പും വിശിഷ്ടാതിഥികളും ചേർന്ന് മാർച്ച് 3 ന് നിർവഹിച്ചു.

സാമൂഹിക പ്രവർത്തകനും ബിസിനസുകാരനുമായ ശശി ദാമോദരൻ, ആർക്കിടെക്റ്റ് കെ തോമസ് കൂടാതെ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരും സന്നിഹിതരായിരുന്നു.

സീൽ ആശ്രമത്തിലെ പരിപാടിയിൽ നിന്ന്
സീൽ ആശ്രമത്തിലെ പരിപാടിയിൽ നിന്ന്

മാർച്ച് 4ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ, (HR) ഗൗതം ഗുപ്ത, എലിസബത്ത് സുഹാസിനി, ജനറൽ മാനേജർ (MS & CSR), സൗമ്യ ആനന്ദ് ബാബു, ചീഫ് മാനേജർ (MS & CSR), രജനികാന്ത്, സീനിയർ മാനേജർ (MS & CSR), മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.

സീൽ ആശ്രമത്തിലെ പരിപാടിയിൽ നിന്ന്
സീൽ ആശ്രമത്തിലെ പരിപാടിയിൽ നിന്ന്

തദവസരത്തിൽ വംഗാനി ഗ്രാമത്തിലെ പഞ്ചായത്ത് അംഗങ്ങളും ഗ്രാമവാസികളും ചടങ്ങിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.