ഇപ്റ്റയുടെ 'ഭാസ്കരസന്ധ്യ' ഡിസംബർ 7 ന്

കവിതകളും സിനിമാ ഗാനങ്ങളുമായി മുംബൈയിലെ പ്രശസ്ത ഗായകരും ഭാസ്കരസന്ധ്യയിൽ അണിചേരും
IPTA's 'Bhaskara Sandhya' on December 7th
ഇപ്റ്റയുടെ 'ഭാസ്കരസന്ധ്യ' ഡിസംബർ 7 ന്
Updated on

നവിമുംബൈ: മലയാളത്തിന്‍റെ തനിമ ചേർത്ത് പിടിച്ച പ്രശസ്ത കവി പി. ഭാസ്കരന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 'ഭാസ്കരസന്ധ്യ' ഒരുങ്ങുന്നു. പുലർകാലത്തും പത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി. ഭാസ്കരന്‍റെ കവിതകളും സിനിമാ ഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് അദേഹത്തിന്‍റെ പ്രധാന രചനകളുടെ സാന്ദർഭികതയും സൗന്ദര്യവും അടയാളപ്പെടുത്തി നടത്താനൊരുങ്ങുന്ന ഭാസ്കരസന്ധ്യ സംഘടിപ്പിക്കുന്നത് ഇപ്റ്റ കേരളയുടെ മുംബൈ ഘടകമാണ്.

നെരുളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ഹാളിൽ ഡിസംബർ ഏഴിന് വൈകിട്ട് ആറിന് നടക്കുന്ന സർഗ്ഗസന്ധ്യയിൽ കേരളത്തിലെ പ്രശസ്ത കാവ്യാലാപകനായ ബാബു മണ്ടൂരാവും ഭാസ്കരസന്ധ്യ നയിക്കുക. കവിതകളും സിനിമാ ഗാനങ്ങളുമായി മുംബൈയിലെ പ്രശസ്ത ഗായകരും ഭാസ്കരസന്ധ്യയിൽ അണിചേരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com