വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; മഹാവികാസ് അഘാഡി പ്രതിഷേധം

രാജ് താക്കറെയും, ശരദ് പവാറും , ഉദ്ധവ് താക്കറെയും നേതൃത്വം നല്‍കും
Irregularity in voter list; Maha Vikas Aghadi protests today

രാജ് താക്കറെയും, ശരദ് പവാറും , ഉദ്ധവ് താക്കറെയും നേതൃത്വം നല്‍കും

Updated on

മുംബൈ: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരേ മുംബൈയില്‍ നടക്കുന്ന പ്രതിപക്ഷത്തിന്‍റ പ്രതിഷേധ മാര്‍ച്ചിന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ, എന്‍സിപി (എസ്പി) മേധാവി ശരദ്പവാര്‍, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രസിഡന്‍റ് രാജ് താക്കറെ എന്നിവരുള്‍പ്പെടെ മഹാവികാസ് അഘാഡി സഖ്യകക്ഷികളുടെ ഉന്നത നേതാക്കള്‍ നേതൃത്വം നല്‍കും. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാലുവരെയാണ് പ്രതിഷേധം.

വ്യാഴാഴ്ച വൈ.ബി. ചവാനില്‍ നടന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാജും ഉദ്ധവും ശരദ്പവാറും കൂടാതെ കോണ്‍ഗ്രസ് നേതാവ് നസീം ഖാന്‍, പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി (പിഡബ്ല്യുപി) യുടെ ജയന്ത് പാട്ടീല്‍, ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

തെക്കന്‍ മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റില്‍നിന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ശിവസേന (യുബിടി) നേതാവ് അനില്‍ പരബ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com