വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; മുംബൈയില്‍ പ്രതിപക്ഷത്തിന്‍റെ റാലി

പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ബിജെപി റാലി
Irregularity in voter list; Opposition holds rally in Mumbai

മുംബൈയില്‍ പ്രതിപക്ഷത്തിന്‌റെ റാലി

Updated on

മുംബൈ: രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്‌ക്കൊപ്പം കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് വിഭാഗം, എന്‍സിപി ശരദ്പവാര്‍ എന്നിവ ഉള്‍പ്പെടുന്ന പാര്‍ട്ടികള്‍ ശനിയാഴ്ച വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരേ പ്രതിഷേധ മാര്‍ച്ച് നടത്തി. ഭരണകക്ഷിയായ ബിജെപിയെ സഹായിക്കാനാണ് വോട്ടര്‍പട്ടികയെന്ന് പ്രതിപക്ഷം ആരോപിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാവായ ബലാസാഹെബ് തോറാട്ടാണ് റാലിയില്‍ പങ്കെടുത്തത്. രാജ് താക്കറെ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, ശരദ് പവാര്‍ , സുപ്രിയ സുളെ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

ഫാഷന്‍ സ്ട്രീറ്റില്‍നിന്ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച 'സത്യച്ചാ മോര്‍ച്ച' (സത്യത്തിനായുള്ള മാര്‍ച്ച്) ഒരു കിലോമീറ്റര്‍ അകലെയുള്ള ബിഎംസി ആസ്ഥാനത്താണ് അവസാനിച്ചത്.

പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ മൗനറാലി നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രവീന്ദ്ര ചവാന്‍ നേതൃത്വം നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com