Israeli attack on Gaza; CPM allowed to protest

ഗാസയിലെ ഇസ്രയേല്‍ ആക്രമണം; പ്രതിഷേധിക്കാന്‍ സിപിഎമ്മിന് അനുമതി

ഗാസയിലെ ഇസ്രയേല്‍ ആക്രമണം; പ്രതിഷേധിക്കാന്‍ സിപിഎമ്മിന് അനുമതി

ഓഗസ്റ്റ് 20ന് ആസാദ് മൈതാനത്ത് സമ്മേളനം
Published on

മുംബൈ: ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരേ ഓഗസ്റ്റ് 20-ന് മുംബൈ ആസാദ് മൈതാനത്ത് സമ്മേളനം നടത്താന്‍ സിപിഎമ്മിന് അനുമതി. പ്രതിഷേധസമ്മേളനം സംഘടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് മുംബൈ പൊലീസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് 20-ന് വൈകുന്നേരം മൂന്നിനും ആറിനും ഇടയില്‍ യോഗം നടക്കുമെന്ന് സിപിഎമ്മിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായ് കോടതിയെ അറിയിച്ചു. പൊതുയോഗങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമുള്ള മഹാരാഷ്ട്ര പൊലീസ് ആക്ടിനുകീഴിലുള്ള ചട്ടങ്ങള്‍ പാലിച്ച് സമാധാനപരമായി സമ്മേളനം നടത്തുമെന്ന് അദ്ദേഹം കോടതിക്ക് ഉറപ്പുനല്‍കി. നേരത്തെ ഇതേ വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com