മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ 5 മരണം

മരിച്ചത് ഇടിമിന്നലേറ്റും മണ്ണിടിഞ്ഞ് വീണും

5 dead in rain-related incidents in Maharashtra

മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ 5 മരണം

Updated on

മുംബൈ : മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മഴയില്‍ കനത്ത നാശനഷ്ടം. മഴക്കെടുതിയില്‍ 5 പേരാണ് മരിച്ചത്. അഹല്യാ നഗര്‍, ജല്‍ഗാവ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകള്‍. തൊട്ടുപിന്നാലെ ഛത്രപതി സംഭാജി നഗര്‍, നാസിക്, ധൂലെ, പുണെ എന്നിവ ഉള്‍പ്പെടുന്നു.

സത്താറ, ജല്‍ന, നാസിക്, അഹല്യാ നഗര്‍ എന്നിവിടങ്ങളിലായി അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടിമിന്നലേറ്റും മതില്‍ ഇടിഞ്ഞ് വീണുമാണ് മരണങ്ങള്‍ സംഭവിച്ചത്. ജല്‍നയില്‍ വയലില്‍ ജോലി ചെയ്തിരുന്ന രണ്ടുപേര്‍ മിന്നലേറ്റ് മരിക്കുകയായിരുന്നു. നാസിക്കിലെ മാലേഗാവില്‍ കനത്തമഴയില്‍ മതിലിടിഞ്ഞ് 14 വയസ്സുകാരന്‍ മരിച്ചു. മറ്റ് രണ്ട് മരണങ്ങളും മിന്നലേറ്റുള്ളതാണെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.

മാര്‍ച്ചില്‍ സാധാരണയായി സംസ്ഥാനത്ത് മഴ പെയ്യാറില്ല. എന്നാല്‍ പതിവിന് വിരുദ്ധമായി ഈ വര്‍ഷം സംസ്ഥാനത്തെ പല സ്ഥലങ്ങളിലും കനത്ത മഴയോടൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായി.

logo
Metro Vaartha
www.metrovaartha.com