"നിന്‍റെ അപ്പനപ്പൂപ്പന്മാര്‍ ഷൂ നക്കുമ്പോള്‍ എന്‍റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനായി പോരാടുകയായിരുന്നു"; പ്രതികരിച്ച് ജാവേദ് അക്തര്‍

കളിയാക്കിയ യുവാവിന് രൂക്ഷഭാഷയില്‍ വിമര്‍ശനം

Javed Akhtar says his ancestors were fighting for freedom while your fathers were licking the shoes of the British

ജാവേദ് അക്തര്‍

Updated on

മുംബൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആശംസ നേര്‍ന്നതിനെതിരെ വിദ്വേഷകമന്‍റിട്ട യുവാവിന് രൂക്ഷമായ ഭാഷയിൽ മറുപടി നല്‍കി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. എല്ലാ സഹോദരി സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍, സ്വാതന്ത്ര്യം ആരും നമുക്ക് പാത്രത്തില്‍ വച്ചുനീട്ടിയതല്ലെന്ന് നാം ഓര്‍ക്കണം. സ്വാതന്ത്ര്യത്തിനായി പോരാടിയവരേയും ജയിലില്‍ കിടന്നവരേയും ജീവന്‍ നല്‍കിയവരെ നാം ഓര്‍ക്കണം.

ഈ അമൂല്യമായ സമ്മാനത്തെ നാം ഒരിക്കലും കൈവിടരുതെന്നുമാണ് ജാവേദ് അക്തര്‍ എക്സില്‍ കുറിച്ചത്. ഇതിനിടയില്‍ വന്ന് നിങ്ങളുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14 ന് അല്ലേ എന്ന് ചോദിച്ചയാള്‍ക്കാണ് ജാവേദ് അക്തര്‍ കടുത്ത മറുപടി നല്‍കിയത്.

'മോനേ.. നിന്‍റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്‍റെ പൂര്‍വികര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി മരിക്കുകയായിരുന്നു' എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി . എന്താണെങ്കിലും ഒട്ടേറെ പേരാണ് ഈ കമന്‌റിനെ പിന്തുണച്ച് എത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com