കണ്ണൂര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 20ന്

രാവിലെ 9 മുതല്‍
Kannur Friends Association Onam Celebration on September 20

ഓണാഘോഷം സെപ്റ്റംബര്‍ 20ന്

Updated on

താനെ: കണ്ണൂര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ ഡോംബിവ്ലിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 20ന് സംഘടിപ്പിക്കും. ഡോംബിവ്ലി (ഈസ്റ്റ്), കല്യാണ്‍-ശില്‍ഫാട്ട റോഡിലുള്ള വെങ്കിടേഷ് പെട്രോള്‍ പമ്പിന് പിന്‍വശത്തെ റീജന്‍സി എസ്റ്റേറ്റ് റോഡിലെ പാട്ടീദാര്‍ ഭവനില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

രാവിലെ ഒൻപതിന് ഉദ്ഘാടനം ചെയ്യുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. ചടങ്ങില്‍ പ്രേമന്‍ ഇല്ലത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ 9.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. രംഗപൂജ, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍, സിനിമാഗാനം എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ഉച്ചയ്ക്ക് 12.30 മുതല്‍ ഓണസദ്യയും ഉണ്ടായിരിക്കും. തുടര്‍ന്ന് സമ്മാനദാനം.

logo
Metro Vaartha
www.metrovaartha.com