ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോഓർഡിനേറ്റർ ജയന്ത് നായർക്ക് മലയാളി കൂട്ടായ്മയുടെ അനുമോദനം

താനെ നായർ വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡന്‍റ് കൂടിയാണ് ജയന്ത് നായർ. സ്വദേശം ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ്.
ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോഓർഡിനേറ്റർ ജയന്ത് നായർക്ക് മലയാളി കൂട്ടായ്മയുടെ അനുമോദനം

താനെ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അറുപതാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോഓർഡിനേറ്ററായി നിയമിതനായ ജയന്ത് നായർക്ക് മലയാളി കൂട്ടായ്മ അനുമോദനം നൽകി. താനെ വെസ്റ്റ്‌ കിസാൻ നഗറിലെ വിജയഭവനിൽ (വീമ സ്കൂൾ) വച്ചായിരുന്നു ചടങ്ങ്. വിവിധ മലയാളി സമാജം, സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങ് ഹരികുമാർ നായരും ഹരി സ്വാമിയും ആണ് ഏകോപിപ്പിച്ചത്.

താനെ നായർ വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡന്‍റ് കൂടിയാണ് ജയന്ത് നായർ. അനുമോദനച്ചടങ്ങിലെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായുള്ള സൗഹൃദത്തെക്കുറിച്ചും പഴയകാല ഓർമകളും ജയന്ത് നായർ പങ്കുവച്ചു.

അദ്ദേഹം മുൻസിപ്പൽ ഇലക്ഷനിൽ മത്സരിക്കുന്ന സമയത്ത് മലയാളികൾ ഉള്ള ബിൽഡിങ്ങിൽ പോകുമ്പോൾ തന്നെയും വിളിക്കുമായിരുന്നു എന്നും ആ സ്നേഹം ആണ് ഇന്നും അദ്ദേഹത്തിന് ഉള്ളതെന്നും ജയന്ത് നായർ ഓർത്തെടുത്തു. ഇങ്ങനെ ഒരു പദവി ലഭിക്കാൻ കാരണം ഇവിടെ കൂടിയിട്ടുള്ള പലരുടെയും സഹകരണം കൊണ്ടാണെന്നും തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മഹാരാഷ്‌ട്ര സർക്കാർ തലത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കുമായി ഒരുപാട് പദ്ധതികൾ ഇപ്പോൾ നിലവിലുണ്ടെന്നും അതൊക്കെ മനസിലാക്കി ഓരോരുത്തരും അപേക്ഷ കൊടുക്കണമെന്നും അതിൽ മലയാളികൾ മടി കാണിക്കരുതെന്നും ജയന്ത് നായർ പറഞ്ഞു.

മലയാളികൾ മറാഠി ഭാഷ പഠിക്കാൻ മുൻകൈയെടുക്കണമെന്നും ഇക്കാര്യത്തിൽ മലയാളികൾ പിന്നിലാണെന്നും ഹരികുമാർ നായർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സുശീന്ദ്രൻ മേനോൻ, ശശിധരൻ നായർ, നടരാജൻ, പ്രമീള സുരേന്ദ്രൻ, വിജയൻ നായർ എന്നിവർ ജയന്ത് നായർക്ക് അനുമോദനം അർപ്പിച്ചു സംസാരിച്ചു. മുംബൈയിൽ ജനിച്ചു വളർന്ന ജയന്ത് നായർ മുംബൈ മുളുണ്ടിൽ കുടുംബ സമേതം താമസിക്കുന്നു. സ്വദേശം ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com